ബി.സി.സി.ഐ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശ്രീനിവാസന്‍ അനുമതി തേടി

n.shrinivasan (2)ന്യൂദല്‍ഹി: ബി.സി.സി.ഐ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ബി.സി.സി.ഐ മുന്‍ അദ്ധ്യക്ഷന്‍ എന്‍. ശ്രീനിവാസന്‍ സുപ്രീംകോടതിയുടെ അനുമതി തേടി.

ഐ.പി.എല്‍ വാതുവെയ്പ് കേസുമായി ബന്ധപ്പെട്ടാണ് ശ്രീനിവാസന് തന്റെ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് നേരത്തേ രാജി വെക്കേണ്ടി വന്നത്.

ഇനി അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാലും കേസില്‍ ക്ലീന്‍ചിറ്റ് ലഭിക്കുന്നതു വരെ ഐ.പി.എല്‍ ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ശ്രീനിവാസന്‍ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്.

ഐ.പി.എല്ലുമായി ബന്ധപ്പെടുന്ന കാര്യങ്ങളില്‍ നിന്നു മാറി നില്‍ക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

അതേസമയം ബി.സി.സി.ഐയുടെ മേല്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന വിശ്വാസം തിരിച്ചു പിടിച്ചില്ലെങ്കില്‍ ക്രിക്കറ്റു തന്നെ അധ:പതിക്കുമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

ഐ.പി.എല്‍ വാതുവെയ്പ് കേസില്‍ നിരന്തരമായ സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും അദ്ധ്യക്ഷ സ്ഥാനം രാജി വെക്കാന്‍ ശ്രീനിവാസന്‍ തയ്യാറായിരുന്നില്ല. പിന്നീട് തല്‍സ്ഥാനത്തു നിന്നു പുറത്താക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ മാത്രമാണ് രാജി വെക്കാമെന്നു തീരുമാനിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *