ശ്രീലങ്കന്‍ പ്രസിഡന്റിന്റെ വസതിയില്‍ മോഷണം :മോഷ്ടിച്ച സാധനങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍

ശ്രീലങ്കന്‍ പ്രസിഡന്റിന്റെ വസതിയില്‍ നിന്ന് മോഷ്ടിച്ച 40 സ്വര്‍ണം പൂശിയ പിച്ചള സോക്കറ്റുകള്‍ വില്‍ക്കാന്‍ ശ്രമിച്ച മൂന്ന് പേരെ ശ്രീലങ്കന്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ജൂലൈ 9ന് നടന്ന പ്രതിഷേധത്തിനിടെ പ്രസിഡന്റിന്റെ വസതിയില്‍ പ്രവേശിച്ച മൂന്ന് പേരാണ് ചുമരുകളില്‍ നിന്ന് 40 സ്വര്‍ണം പൂശിയ പിച്ചള സോക്കറ്റുകള്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.

മോഷ്ടിച്ച സാധനങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. രാജഗിരിയയിലെ ഒബേശേഖരപുരയില്‍ താമസിക്കുന്ന 28, 34, 37 വയസുകള്‍ പ്രായമുള്ള പ്രതികളാണ് പിടിയിലായത്. മൂവരും മയക്കുമരുന്നിന് അടിമകളാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

സര്‍ക്കാര്‍ വിരുദ്ധ പ്രോക്ഷോഭത്തിന്റെ ഭാഗമയി പ്രതിഷേധക്കാര്‍ മുന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ ഔദ്യോഗിക വസതിയും മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ സ്വകാര്യ വസതിയും നേരത്തെ കയ്യടക്കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *