കാനഡയില്‍ വീണ്ടും വെടിവെയ്പ്

കാനഡയില്‍ വീണ്ടും വെടിവെയ്പ്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലായിരുന്നു വെടിവെയ്പ് ഉണ്ടായത് . വിവിധയിടങ്ങളിലായി ഉണ്ടായ ആക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച പുലര്‍ച്ചെയോടെ ഭവന രഹിതരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ലാംഗ് ലെ നഗരത്തിലെ വിവിധ സ്ഥലങ്ങളിലാണ് ഭവന രഹിതര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പ്രദേശവാസികള്‍ വീടുകളില്‍ നിന്നും അനാവശ്യമായി പുറത്തിറങ്ങരുത് എന്ന് അധികൃതര്‍ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *