ജപ്പാനില്‍ ആദ്യ മങ്കിപോക്സ് സ്ഥിരീകരിച്ചു. തലസ്ഥാനമായ ടോക്കിയോയിലെ മുപ്പത് വയസുള്ള വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്.ജൂണ്‍ അവസാനം ഇയാള്‍ യൂറോപ്പിലേക്ക് യാത്ര നടത്തിയിരുന്നു.
ടോക്കിയോയിലെ ആശുപത്രിയിലാണ് രോഗിയെന്നും നിലവില്‍ ഇയാളുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയില്ലെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.
രോഗം സംശയിക്കുന്നവര്‍ക്ക് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷന്‍സ് ഡിസീസിലോ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലോ പരിശോധനയ്ക്ക് വിധേയമാകാമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
എന്നാല്‍ രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതുള്‍പ്പെടെയുളള കാര്യങ്ങളില്‍ തിടുക്കപ്പെട്ട്തീരുമാനമെടുക്കില്ലെന്നും ഡെപ്യൂട്ടി ചീഫ് ക്യാബിനറ്റ് സെക്രട്ടറി യോഷിഹികോ ഇസോസാകി വ്യക്തമാക്കി. രോഗവ്യാപനം തടയാന്‍ ദൗത്യസംഘത്തെ നിയോഗിക്കുകയും ചെയ്തു.