തൊടുപുഴയില്‍ സര്‍ക്കാര്‍ ഹോസ്റ്റലിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികളെ പീഡിപ്പിച്ച വാര്‍ഡന്‍ അറസ്റ്റില്‍. കരുനാഗപള്ളി സ്വദേശി രാജീവിനെയാണ് അഞ്ച് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്. കൂടുതല്‍ കുട്ടികള്‍ വാര്‍ഡന്റെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് സൂചന. വിശദമായ അന്വേഷണത്തിനായി പൊലീസ്, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സഹായം തേടും.ഹോസ്റ്റലിലെത്തിയ പട്ടികവര്‍ഗ്ഗ വകുപ്പുദ്യോഗസ്ഥരെയാണ് പീഡന വിവരം ആദ്യം കുട്ടികളറിയിക്കുന്നത് . സ്ഥിരീകരിക്കാന്‍ വകുപ്പ് പ്രത്യേക കൗണ്‍സിലിംഗ് നടത്തി.
ഇതിനുശേഷമാണ് തോടുപുഴ പൊലീസില്‍ പരാതി നല്‍കുന്നത്. ഹോസ്റ്റലിലെ അഞ്ചു കുട്ടികളെ ആളില്ലാത്ത സമയത്ത് വാര്‍ഡന്‍ കരുനാഗപ്പള്ളി സ്വദേശിയായ രാജീവ് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.
പൊലീസ് ഹോസ്റ്റലിലെത്തി മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ കുട്ടികളുടെ മൊഴിയെടുത്തു. മെഡിക്കല്‍ പരിശോധനയില്‍ കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായിട്ടുണ്ടെന്ന് വ്യക്തമായി.തൊടുപുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേര്‌റുമുന്പാകെ കുട്ടികളുടെ രഹസ്യമൊഴിയും രേഖപെടുത്തി. തുടര്‍ന്നാണ് വാര്‍ഡന്‍ രാജീവിനെ പൊലീസ് അറസ്റ്റു ചെയ്യുന്നത്. കൂടുതല്‍ പേരെ ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടോയെന്ന സംശയം പൊലീസിനുണ്ട്.