മഞ്ഞുമ്മല്‍ ബോയ്‌സ് ഉടൻ തിയേറ്ററിലേക്ക്

യുവ താരനിരയെ അണിനിരത്തി ചിദംബരം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടൊരു വിവരമാണ് അണിയറപ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്.

ചിത്രം ഫെബ്രുവരിയില്‍ തിയേറ്ററിലെത്തുമെന്നാണ് അപ്ഡേഷൻ. പറവ ഫിലിംസും ശ്രീ ഗോകുലം മൂവീസും ചേർന്നാണ് ചിത്രം പ്രേക്ഷരിലേക്ക് എത്തിക്കുന്നത്.

യഥാർത്ഥ സംഭവത്തെ പശ്ചാത്തലമാക്കി വരുന്ന ചിത്രത്തില്‍ സൗബിൻ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാല്‍ ജൂനിയർ, അരുണ്‍ കുര്യൻ തുടങ്ങി യുവ താരനിരയാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ജാൻ എ മൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിദംബരം തന്നെയാണ്. സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോണ്‍ ആന്റണി തുടങ്ങിയവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

കൊച്ചിയില്‍ നിന്നും വിനോദയാത്രക്കായി കൊടൈക്കാനാലില്‍ എത്തുന്ന ഒരു സംഘം യുവാക്കളെ ചുറ്റിപ്പറ്റി അവിടെ നടക്കുന്ന ചില സംഭവവികാസങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഷൈജു ഖാലിദാണ്. സംഗീതം ഒരുക്കുന്നത് സുശിൻ ശ്യാമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *