വ്യോമസേന വിമാനങ്ങള്‍ക്ക് ഭീഷണി ഉയർത്തിയിരുന്ന ഹൂതി വിമതരുടെ മിസൈല്‍ തകർത്ത് അമേരിക്കൻ സേന. ബുധനാഴ്ചയായിരുന്നു സംഭവം.മിസൈലിന് നേരെ ആക്രമണം നടത്തിയ വിവരം യുഎസ് സെൻട്രല്‍ കമ്മാൻഡ് തന്നെയാണ് പുറത്തു വിട്ടത്.
അതേസമയം, മിസൈല്‍ ഭീഷണി നേരിട്ടിരുന്ന വിമാനത്തെപ്പറ്റിയോ ആക്രമണം നടന്ന സ്ഥലവും അമേരിക്ക വ്യക്തമാക്കിയിട്ടില്ല.
യെമന്‍റെ പിന്തുണയോട് കൂടി ചരക്ക് കപ്പലുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടത്തിയ ഹൂതികള്‍ക്കെതിരേ ഏകപക്ഷീയമായും ബ്രിട്ടനുമായി ചേർന്നും അമേരിക്ക വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു.
കഴിഞ്ഞ നവംബറിലാണ് ചെങ്കടലിലൂടെ കടന്നു പോകുന്ന ചരക്ക്കപ്പലുകള്‍ക്ക് നേരെ ഹൂതി വിമതർ ആക്രമണം ആരംഭിച്ചത്.
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ പാലസ്തീന് പിന്തുണയറിയിച്ചാണ് ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകള്‍ക്ക് നേരെ വിമതർ ആക്രമണം നടത്തിയത്.