പാലക്കാട് ജനവാസ മേഖലയില്‍ പുലിയിറങ്ങി


പാലക്കാട്‌ :മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് ജനവാസ മേഖലയില്‍ പുലിയിറങ്ങി. പുലിയെയും രണ്ട് കുട്ടികളെയുമാണ് നാട്ടുകാര്‍ കണ്ടത്.പ്രദേശത്ത് പുലിക്കായി വനം വകുപ്പ് തിരച്ചില്‍ നടത്തി. തത്തേങ്ങലം ചേരംകുളം ഇരുമ്ബുപാലത്തിന് സമീപത്ത് വെച്ചാണ് നാട്ടുകാര്‍ പുലിയെയും കുട്ടികളെയും കണ്ടത്. കാര്‍ യാത്രക്കരാണ് പുലിയെയും രണ്ട് പുലികുട്ടികളെയും കണ്ടത്.


വിവരം ലഭിച്ച വനം വകുപ്പ് ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞ മാസവും ജനവാസ മേഖലയില്‍ പുലിയിറങ്ങിയിരുന്നു. അന്ന് വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ചിരുന്നുവെങ്കിലും പുലിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്ന് വനം വകുപ്പ് കൂടും സ്ഥാപിച്ചിരുന്നു. ഇതിനിടെയാണ് ജനവാസ മേഖലയില്‍ വീണ്ടും പുലിയെ നാട്ടുകാര്‍ കണ്ടത്.




Sharing is Caring