റിതേഷ് ദേശ്‍മുഖ് സംവിധാനം ചെയ്ത ‘വേദ്’ 50 കോടി ക്ലബില്‍


ബോളിവുഡ് നടന്‍ റിതേഷ് ദേശ്‍മുഖ് ആദ്യമായി സംവിധാനം ചെയ്ത ‘വേദ്’ മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ് .റിതേഷ് ദേശ്‍മുഖ് തന്നെയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


ചിത്രം 50 കോടി ക്ലബിലേക്ക് കടന്നതായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഡിസംബര്‍ 30ന് റിലീസിനെത്തിയ ചിത്രത്തിന്റെ ഓപ്പണിങ് കളക്ഷന്‍ മികച്ചതായിരുന്നു.


റിലീസ് ദിനമായ വെള്ളിയാഴ്ച 2.25 കോടി ‘വേദ്’ നേടിയിരുന്നു . റിതേഷ് ദേശ്‍മുഖിന്റെ ഭാര്യയും ഇന്ത്യന്‍ സിനിമയിലെ ഒട്ടേറെ ഹിറ്റുകളില്‍ കേന്ദ്ര കഥാപാത്രവുമായ ജനീലിയ ആണ് ‘വേദി’ലെ നായിക.ഭുഷന്‍കുമാര്‍ ജെയ്നാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ചന്ദ്രന്‍ അറോറയാണ് ചിത്രസംയോജനം. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് വേദ്. ജനീലിയ ഡിക്രൂസയാണ് ചിത്രത്തിന്റെ നിര്‍മാണം. മുംബൈ ഫിലിം കമ്ബനിയുടെ ബാനറിലാണ് നിര്‍മാണം.



Sharing is Caring