യെതി വിമാനാപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ ബന്ധുക്കള്‍ നേപ്പാളിലേക്ക് പുറപ്പെട്ടും


യെതി വിമാനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ബന്ധുക്കള്‍ നേപ്പാളിലേക്ക് പുറപ്പെട്ടും.


തങ്ങളെ നേപ്പാള്‍ അതിര്‍ത്തിയിലേക്ക് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് വിമാനാപകടത്തില്‍ മരിച്ചവരില്‍ ഒരാളായ അനില്‍ കുമാര്‍ രാജ്ഭറിന്‍റെ പിതാവ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ഒന്‍പത് കുടുംബാംഗങ്ങളും നേപ്പാളിലേക്ക് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഉദ്യോഗസ്ഥര്‍ ഡിഎന്‍എ പരിശോധന നടത്തിയേക്കുമെന്ന് രാജ്ഭറിന്‍റെ പിതാവ് പറഞ്ഞു. ഒരു പോലീസ് ഉദ്യോഗസ്ഥനും വിരമിച്ച ഉദ്യോഗസ്ഥനും ഇവര്‍ക്കൊപ്പം പോകുന്നുണ്ട്.

ഞായറാഴ്ച പൊഖാറ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് യെതി എയര്‍ലൈന്‍സ് തകര്‍ന്നുവീണത്. അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 68 പേരാണ് അപകടത്തില്‍ മരിച്ചത്.



Sharing is Caring