പോക്‌സോ കേസില്‍ പ്രതിയായ പ്രവാസിയെ പൊലിസ് നാട്ടിലേക്ക് വിളിച്ചുവരുത്തി അറസ്റ്റു ചെയ്തു


കണ്ണൂര്‍: പോക്‌സോ കേസില്‍ പ്രതിയായ പ്രവാസിയെ പൊലിസ് നാട്ടിലേക്ക് വിളിച്ചുവരുത്തി അറസ്റ്റു ചെയ്തു. കണ്ണൂര്‍ സിറ്റിപൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നാല്‍പത്തിരണ്ടുവയസുകാരനെ പൊലിസ് അറസ്റ്റു ചെയ്തത്.


കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത്ഇയാള്‍ ബന്ധുവായ പതിനാലുവയസുകാരിക്കു നേരെ ലൈംഗീകാതിക്രമം നടത്തിയെന്നാണ് പരാതി. ഇരയായ പെണ്‍കുട്ടിയുടെ മാതാവ്‌നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലിസ് കേസെടുത്തുവെങ്കിലും ഈ സമയം പൊലിസിനെ വെട്ടിച്ചു ഇയാള്‍ ഗള്‍ഫിലേക്ക് മുങ്ങുകയായിരുന്നു. എന്നാല്‍ കേസ് ഒത്തുതീര്‍ക്കാമെന്നു പറഞ്ഞു തന്ത്രപരമായി വിളിച്ചുവരുത്തിയാണ് പൊലിസ് പ്രവാസിയുടെ അറസ്റ്റു രേഖപ്പെടുത്തിയത്.




Sharing is Caring