പിജി ഡോക്ടർമാരുടെ സമരം ഭാഗികമായി പിൻവലിച്ചു

പിജി ഡോക്ടർമാരുടെ സമരം ഭാഗികമായി പിൻവലിച്ചു. ഇന്ന് മുതൽ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിൽ പ്രവേശിക്കും. സർക്കാർ അഭ്യർത്ഥനയും രോഗികളുടെ ബുദ്ധിമുട്ടും കണക്കിലെടുത്താണ് തീരുമാനമെന്ന് കെ.എം.പി.ജി.എ അറിയിച്ചു. അതേസമയം ഒ.പി വാർഡ് ബഹിഷ്കരണം തുടരാനാണ് പിജി ഡോക്ടർമാരുടെ തീരുമാനം.

കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പ്രതീക്ഷയുണ്ട്. ഇതേ തുടർന്നാണ് അത്യാഹിത വിഭാഗം ബഹിഷ്കരിച്ചുള്ള സമരം പിൻവലിക്കുന്നതെന്നും കെഎംപിജിഎ പറഞ്ഞു. എന്നാൽ ആവശ്യങ്ങൾ പൂർണമായും പരിഹരിക്കുന്നത് വരെ സമരം തുടരും. മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥരുമയി ഇന്ന് വീണ്ടും ചർച്ചയുണ്ടെന്നും പ്രശ്നപരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പിജി ഡോക്ടർമാർ അറിയിച്ചു.

അതേസമയം പിജി ഡോക്ടർമാരുടെ സമരത്തിനുള്ള പ്രത്യക്ഷ പിന്തുണ മെഡിക്കൽ കോളജ് ഹൗസ് സർജൻസ് പിൻവലിച്ചു. കെ.എം.പി.ജി.എയെ പിന്തുണച്ച് ഇനി സമരം ചെയ്യില്ലെന്ന് അറിയിച്ചിട്ടുണ്ട്. ആവശ്യങ്ങളിൽ സർക്കാർ അനുഭാവപൂർവമായ ഇടപെടൽ നടത്തിയെന്നും ഹൗസ് സർജൻസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *