പ്രോ കബഡി ഒമ്ബതാം സീസണ് ഒക്ടോബര്‍ 7ന് ആരംഭിക്കും. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ മത്സരങ്ങള്‍ കാണാന്‍ ആരാധകരെ അനുവദിച്ചിരുന്നില്ല.
പുതിയ സീസണിന് തിരിതെളിയുമ്ബോള് ഏറെ ആവേശത്തിലാണ് ആരാധകര്‍. ബെംഗളൂരു, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിലെ മൂന്ന് വേദികളിലായി പ്രോ കബഡിയുടെ പുതിയ സീസണ് നടക്കും.
നേരത്തെ, മത്സരങ്ങള്‍ നേരിട്ട് ആസ്വദിക്കാനും തങ്ങളുടെ ടീമിനെ പിന്തുണയ്ക്കാനും ഇക്കുറി ആരാധകര്‍ക്ക് അവസരമുണ്ടെന്ന് ലീഗ് കമ്മീഷണര്‍ അനുപം ഗോസ്വാമി വ്യക്തമാക്കി. ലീഗിന്റെ പുതിയ സീസണില്‍ ആരാധകര്‍ തിരിച്ചെത്തുന്നത് കൂടുതല്‍ സന്തോഷം നല്കുന്നതാണെന്നെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ പകുതി വരെ നീണ്ടുനില്‍ക്കുന്ന ലീഗ് ഘട്ട മത്സരങ്ങളിലെ ആദ്യ പാദം ബെംഗളൂരുവിലെ ശ്രീ കണ്ഠീര്വ്വ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും രണ്ടാം പാദം പൂനെയിലെ ബാലെവാഡിയിലുള്ള ശ്രീ ശിവഛത്രപതി സ്പോര്‍ട്സ് കോംപ്ലക്സിലും ഫൈനല്‍ മത്സരം ഹൈദരാബാദിലും നടക്കും.