ഏറെ വിവാദം സൃഷ്ടിച്ച ‘ദി കേരള സ്റ്റോറി’ തിയേറ്ററിൽ റിലീസ് ചെയ്ത് മാസങ്ങൾക്ക് ശേഷം ഒ.ടി.ടിയിലേയ്ക്ക്. ഫെബ്രുവരി 16-ന് സീ5 ലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
ബോക്‌സ് ഓഫീസിലെ വിജയത്തിന് ശേഷം ‘ദി കേരള സ്റ്റോറി’ എപ്പോൾ ഒടിടിയിൽ വരുമെന്ന് ചോദിച്ച് ആയിരക്കണക്കിന് മെയിലുകൾ ലഭിച്ചുവെന്നും ഇപ്പോള്‍ കാത്തിരിപ്പ് അവസാനിക്കുകയാണെന്നും ചിത്രത്തിൻ്റെ സംവിധായകൻ പറഞ്ഞു.
സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ദി കേരള സ്റ്റോറി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തത് മുതല്‍ വ്യാപക പ്രതിഷേധം ആരംഭിച്ചിരുന്നു. ആദാ ശര്‍മയാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. മെയ് അഞ്ചിന് തിയേറ്ററുകളിലെത്തിയ ‘ദി കേരള സ്റ്റോറി’ വിമർശനങ്ങൾക്കിടയിലും ബോക്സോഫീസിൽ മികച്ച വിജയമാണ് നേടിയത്.