ഹൈദരാബാദിൽ മാവോയിസ്റ്റ് ബന്ധം സംശയിക്കുന്നവരുടെ ഇടങ്ങളിൽ എൻഐഎ റെയ്ഡ്

ഹൈദരാബാദിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) വ്യാപക പരിശോധന. മാവോയിസ്റ്റ് ബന്ധം സംശയിക്കുന്നവരുടെ ഇടങ്ങളിലാണ് റെയ്ഡ്. ഒക്ടോജീരിയൻ തെലുഗു കവി വരവര റാവുവിൻ്റെ മരുമകൻ വേണുഗോപാലിൻ്റെ വസതിയിൽ ഉൾപ്പെടെ റെയ്ഡ് നടക്കുന്നുണ്ടെന്നാണ് വിവരം.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് വരവര റാവു നേരത്തെ അറസ്റ്റിലായിരുന്നു. നഗരത്തിലെ ഹിമായത് നഗർ, എൽബി നഗർ മേഖലകളിലും തെരച്ചിൽ നടക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *