മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പിലേക്ക് തിരിച്ചു

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യൂറോപ്പിലേക്ക് യാത്രതിരിച്ചു. ആദ്യ സന്ദര്‍ശനം നോര്‍വെയിലാണ് . ഇന്ന് പുലര്‍ച്ചെ 3.45ഓടെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് സംഘം നോര്‍വെയിലേക്ക് യാത്ര തിരിച്ചു.

നോര്‍വേ, ഇംഗ്ലണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദര്‍ശിക്കുന്നത്. നോര്‍വേ സന്ദര്‍ശനത്തില്‍ മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനാണ് പ്രധാന്യം നല്‍കുക. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ നോര്‍വീജിയന്‍മാതൃകകളും പരിചയപ്പെടും.

മന്ത്രിമാരായ പി. രാജീവും, വി. അബ്ദുറഹ്‌മാനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഇംഗ്ലണ്ടിലേക്കും വെയില്‍സിലേക്കും ആരോഗ്യമന്ത്രി വീണ ജോര്‍ജും പോകുന്നുണ്ട്. വെയ്ല്‍സിലെ ആരോഗ്യ മേഖലയെ കുറിച്ച് മനസിലാക്കുകയാണ് യാത്രകൊണ്ട് ഉദേശിക്കുന്നത്.

ലണ്ടനില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ലോക കേരളസഭയുടെ പ്രാദേശിക യോഗം വിളിച്ചു ചേര്‍ക്കും. ഗ്രാഫീന്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിന് യുകെയിലെ വിവിധ സര്‍വകലാശാലകളുമായി ധാരണാ പത്രം ഒപ്പു വയ്ക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *