തൃശ്ശൂരിൽ യുവതിയെ ബലാത്സംഗം ചെയ്ത് പണം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ


തൃശൂര്‍:കേച്ചേരി സ്വദേശിനിയായ യുവതിയെ ബലാത്സംഗംചെയ്ത് പണം തട്ടിയെടുത്ത കേസിലെ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട പുത്തന്‍കോട് വടക്കേടത്ത് വീട്ടില്‍ സംഗമേശ (34) നെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 


ഭര്‍ത്താവ് മരണപ്പെട്ട യുവതിയെ 2020 മുതല്‍ 22 വരെയുള്ള കാലഘട്ടത്തില്‍ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും മൂന്നു ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് യുവതിയുടെ പരാതിയില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പണം തട്ടിയെടുത്തത് കൂടാതെ വീടും സ്ഥലവും എഴുതി നല്‍കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.




Sharing is Caring