dhiതിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് ടി എച്ച് മുസ്തഫയെ സസ്‌പെന്‍ഡ് ചെയ്തു. ജോക്കറെന്ന് വിളിച്ചായിരുന്നു മുസ്തഫ രാഹുലിനെ അധിക്ഷേപിച്ചത്. കെ.പി.സി.സി. നിര്‍വാഹക സമിതി യോഗത്തിലാണ് മുസ്തഫയെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. രാഹുലിനെ നേതൃസ്ഥാനത്തു നിന്നും മാറ്റണമെന്ന് മുസ്തഫ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ആവശ്യം പാര്‍ടി നേതൃത്വം തള്ളുകയായിരുന്നു.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസില്‍ നിന്നും തന്നെ സസ്‌പെന്റ് ചെയ്യുകയല്ല പുറത്താക്കിയാല്‍ പോലും പ്രശ്‌നമല്ലെന്ന് ടിഎച്ച് മുസതഫ നടപടിയെക്കുറിച്ച് പ്രതികരിച്ചു. രാഹുല്‍ കോമാളിയാണെന്നത് ഒരു വസ്തുതയാണെന്നും അതില്‍ ഉറച്ചു നില്‍ക്കുന്നതായും ടി എച്ച് മുസതഫ പറഞ്ഞു.
