സ്വപ്ന ജോലിചെയ്യുന്ന സ്ഥാപനത്തിന് എതിരെ അന്വേഷണം വേണമെന്ന് പരാതി

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയുള്ള സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തല്‍ വിവാദമായതിന് പിന്നാലെ സ്വപ്ന ജോലിചെയ്യുന്ന സ്ഥാപനത്തിന് എതിരെ അന്വേഷണം വേണമെന്ന് പരാതി. എച്ച്ആര്‍ഡിഎസ് എന്ന സ്ഥാപനത്തിലാണ് സ്വപ്‌ന സുരേഷ് ജോലി ചെയ്യുന്നത്. ഈ സ്ഥാപനത്തിന് എതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസിനും വിജിലന്‍സിനുമാണ് പരാതി ലഭിച്ചിരിക്കുന്നത്.

കടവന്ത്ര സ്വദേശിയായ സി. പി ദിലീപ് നായരാണ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയത്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനവും സാമ്പത്തിക സ്രോതസ്സും പരിശോധിക്കണമെന്നാണ് ആവശ്യം. വിജിലന്‍സിനും ക്രമസമാധാന ചുമതലയുള്ള എഡിജിപിമാര്‍ക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്.

അതേസമയം മുഖ്യമന്ത്രിക്ക് എതിരെ നല്‍കിയ രഹസ്യമൊഴി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷിന് ലഭിച്ച ഭീഷണി സന്ദേശത്തിന്റെ ശബ്ദരേഖ ഇന്ന് പുറത്ത് വിടും. സ്വപ്നയും ഷാജ് കിരണും തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തു വിടുക. പാലക്കാട് വെച്ച് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ശബ്ദരേഖ പുറത്ത് വിടുമെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *