പാണ്ടിക്കാട്ട് യുവാവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാർക്ക് സസ്​പെൻഷൻ

പാണ്ടിക്കാട്ട് യുവാവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. സിവിൽ പൊലീസ് ഓഫിസർമാരായ ആന്റ്‌സ് വിൻസൻ, ടി.പി ഷംസീർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.പൊലീസ് കസ്റ്റഡിയിലെടുത്ത പന്തല്ലൂർ കടമ്പോട്​ സ്വദേശി ആലുങ്ങൽ വീട്ടിൽ മൊയ്തീൻകുട്ടിയാണ്​ (36) മരിച്ചത്​.

കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണ മൊയ്തീൻകുട്ടിയെ പാണ്ടിക്കാട്ടെയും പിന്നീട്​ പെരിന്തൽമണ്ണയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചെ മരിക്കുകയായിരുന്നു. തിങ്കളാഴ്ച പ്രദേശത്തെ പൂരത്തിനിടെയുണ്ടായ അടിപിടിയെ കുറിച്ച് അന്വേഷിക്കാനാണ് മൊയ്തീൻകുട്ടിയെയടക്കം ഏഴുപേരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.തിങ്കളാഴ്ച വൈകീട്ട് നാലോടെ സ്റ്റേഷനിൽ ഹാജരായ മൊയ്തീൻകുട്ടി അഞ്ചുമണിയോടെ കുഴഞ്ഞുവീഴുകയായിരുന്നു.

പൊലീസ്​ മർദനത്തിലാണ്​ മരണമെന്ന്​ ബന്ധുക്കൾ ആരോപിച്ചിരുന്നു. പൊലീസ് സ്റ്റേഷന് പുറത്തുള്ള ഒരു കെട്ടിടത്തിൽ വെച്ച് മൊയ്തീൻകുട്ടിയെ പൊലീസ് ക്രൂരമായി മർദിച്ചതായി കൂടെയുണ്ടായിരുന്നവർ പറഞ്ഞു. ഹൃദ്രോഗമുള്ളയാളാണെന്ന് സൂചിപ്പിച്ച ശേഷവും പൊലീസ് മർദനം തുടർന്നെന്നും ഇവർ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *