ബൈക്ക് നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചു കയറി രണ്ട് യുവാക്കൾ മരിച്ചു. കൊട്ടിയംപറക്കുളം വയലിൽ പുത്തൻവീട്ടിൽ നാസിം(22), സജാദ് (22) എന്നിവരാണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി ഉമയനല്ലൂർ ഏലാ റോഡിലായിരുന്നു അപകടം.മയ്യനാട്ട് ഉത്സവം കണ്ടു മടങ്ങവെ ഇവർ സഞ്ചരിച്ച ബൈക്ക് മതിലിൽ ഇടിക്കുകയായിരുന്നു.













