മുംബൈ • സ്പൈസ് ജെറ്റ് ജീവനക്കാരുടെ യൂണിഫോമിനു പുതിയ ഡിസൈന്‍. വേനല്‍, ശീതകാലം തുടങ്ങി ഓരോ സീസണിലേക്കും യോജിച്ച തരത്തില്‍ വ്യത്യസ്തങ്ങളായ സ്റ്റൈലിലാണ് ഓരോ വിഭാഗക്കാര്‍ക്കുമുള്ള യൂണിഫോം. വേനല്‍ക്കാലത്തേക്കു വനിതാ കാബിന്‍ ക്രൂവിന് ഒറ്റ പീസ് വസ്ത്രമാണ്. ത്രീ പീസ് സ്യൂട്ടാണ് പുരുഷന്മാര്‍ക്കായി ഒരുക്കിയിട്ടുള്ളത്. പൈലറ്റുമാര്‍ക്ക് സിംഗിള്‍ ബട്ടണോടു കൂടിയുള്ള സ്ലിം കട്ട് ബ്ലാക്ക് സ്യൂട്ട്. ഗ്രൗണ്ട് സ്റ്റാഫിനും ആകര്‍ഷക യൂണിഫോം. വിമാനത്തിനകത്തും പുറത്തും ബ്രാന്‍ഡ് ഇമേജ് മെച്ചപ്പെടുത്തലാണു ലക്ഷ്യമെന്ന് സ്പൈസ് ജെറ്റ് സിഎംഒ ഡെബോജോ മഹര്‍ഷി പറഞ്ഞു. ഡിസൈനര്‍ നിമിഷ് ഷായുടേതാണു യൂണിഫോം ഡിസൈന്‍. 













