കല്‍പ്പറ്റ: മണ്ണിന്‍റെയും മനുഷ്യന്‍റെയും ദാഹമകറ്റാന്‍ ചെറുതും വലുതുമായ 10,000 കുളങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതിയുമായി വയനാട് ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയും അന്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രവും (ആര്‍.എ.ആര്‍.എസ്.) കൈകോര്‍ക്കുന്നു. ഏറ്റവും കുറഞ്ഞ ചെലവില്‍ നിര്‍മിക്കുന്ന കുളങ്ങളില്‍ ഭക്ഷ്യ-അലങ്കാര മത്സ്യങ്ങള്‍ വളര്‍ത്താന്‍ വഴിയൊരുക്കുന്നതിലൂടെ ജില്ലയിലെ കര്‍ഷകരുടെ വരുമാന വര്‍ദ്ധനക്കും പുതിയ തൊഴിലവസരങ്ങള്‍ക്കും അവസരമൊരുക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. പുതുമയാര്‍ന്ന ഈ ആശയം പ്രായോഗികമാക്കാന്‍ പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല, കൃഷി-ഫിഷറീസ്-വനം-പട്ടികവര്‍ഗ്ഗ വകുപ്പുകള്‍, കുടുംബശ്രീ, നബാര്‍ഡ്, ലോക മലയാളി കൗണ്‍സില്‍ എന്നിവരുടെ സഹകരണഹസ്തവും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്.
കുറഞ്ഞ ചെലവില്‍ കുളം നിര്‍മിക്കുന്നതിലും ആദായകരമായ മത്സ്യകൃഷി നടത്തുന്നതിലും അന്പലവയല്‍ ആര്‍.എ.ആര്‍.എസില്‍ ഇന്നലെ നടന്ന ശില്‍പശാലയില്‍ കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കി. ജില്ലാ ലീഗല്‍ സര്‍വ്വീസസ് അഥോറിറ്റി ചെയര്‍മാനും ഡിസ്ട്രിക്‌ട് സെഷന്‍സ് ജഡ്ജിയുമായ ഡോ.വി.വിജയകുമാര്‍ ആമുഖപ്രഭാഷണം നടത്തി. 10,000 കുളങ്ങള്‍ എന്ന ലക്ഷ്യപൂര്‍ത്തീകരണത്തിനായി 300 പേരടങ്ങുന്ന ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. നാട്ടില്‍ മാത്രമല്ല കാട്ടിലും വെള്ളവും ഭക്ഷ്യ വസ്തുക്കളും വേണം. കാട്ടില്‍ ഇവ രണ്ടുമില്ലാത്തതുകൊണ്ടാണ് വന്യമൃഗങ്ങള്‍ നാട്ടിലേക്കെത്തുന്നത്. പദ്ധതി പൂര്‍ത്തിയാവുന്നതോടെ ഒഴികിപ്പോകുന്ന വെള്ളം മണ്ണിനും മനുഷ്യനും സസ്യലതാദികള്‍ക്കുമായി പിടിച്ചു നിര്‍ത്താനും കുളങ്ങളില്‍ മത്സ്യം വളര്‍ത്തുക വഴി ദാരിദ്ര്യവും തൊഴിലില്ലായ്മയും അകറ്റാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മഴ കുറഞ്ഞിട്ടു പോലും കേരളത്തില്‍ രണ്ടായിരം മില്ലീമീറ്റര്‍ പ്രതിവര്‍ഷം മഴ ലഭിക്കുന്നുണ്ടെന്നും ഇതിന്‍റെ നാലിലൊന്ന് മതി കേരളത്തെ ഹരിതാഭമാക്കാനെന്നും ഡോ.പി.രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

നബാര്‍ഡ് അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ എന്‍.എസ്. സജികുമാര്‍, കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ജോസഫ് സക്കറിയ, പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റിയിലെ ഡോ.ജോര്‍ജ്ജ് ഷാജി, ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.ധനേഷ് കുമാര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്ര?ജക്‌ട് ഡയറക്ടര്‍ പി.ജി.വിജയകുമാര്‍, ഐ.ടി.ഡി.പി. അസി. പ്ര?ജക്‌ട് ഓഫീസര്‍ സി. ഇസ്മയില്‍, കുടുംബശ്രീ പ്രോഗ്രാം സപ്പോര്‍ട്ടിംഗ് എക്സിക്യൂട്ടീവ് ആശാ പോള്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.കെ.നാരായണന്‍, സബ് ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി സെക്രട്ടറിയുമായ എ.ജി.സതീഷ് കുമാര്‍, പെരുവണ്ണാമുഴി കൃഷി വിജ്ഞാന്‍ കേന്ദ്രത്തിലെ ഡോ.ബി.പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.













