നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയും രാഹുലും കോടതിയില്‍ ഹാജരായില്ല


നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ആസ്തികള്‍ തട്ടിയെടുത്ത കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും കോടതിയില്‍ ഹാജരായില്ല. ഇന്ന് ഇരുവരോടും വിചാരണകോടതി മുമ്പാകെ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.വിചാരണക്കോടതി നിരവധി തവണ സമണ്‍സയച്ചിട്ടും സോണിയയും രാഹുലും ഹാജരായിരുന്നില്ല. കോടതിയില്‍ ഹാജരാകണമെന്ന വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ സോണിയയും രാഹുലും ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി തള്ളിയ ഹൈക്കോടതി ഇരുവരോടും ഇന്ന് വിചാരണക്കോടതി മുമ്പാകെ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി.തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്ന് കാണിച്ച് കേസിലെ വാദിയായ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.




Sharing is Caring