യുവമോര്‍ച്ചയുടെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു. നാല് പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു.ഉച്ചയ്ക്ക് 12 മണിയോടെയാണ് മാര്‍ച്ച് തുടങ്ങിയത്. സെക്രട്ടേറിയറ്റിന് നൂറു മീറ്റര്‍ അകലെ വച്ചു തന്നെ പൊലീസ് മാര്‍ച്ച് തടഞ്ഞു.പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടെ പോലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗം നടത്തുകയും ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *