കടുവയെ കൂട് വെച്ച് പിടിക്കണമെന്നാവശ്യപ്പെട്ട് വയനാട്ടില്‍ റോഡ് ഉപരോധിച്ചു

വയനാട്ടിലെ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ ജനവാസ കേന്ദ്രത്തില്‍ ഭീതി പരത്തുന്ന കടുവയെ കൂട് വച്ച് പിടിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതി വെണ്‍മണിയില്‍ റോഡ് ഉപരോധിച്ച് വഴിതടയല്‍ സമരം നടത്തി. വനം വകുപ്പ് പേര്യ റെയ്ഞ്ച് ഓഫീസര്‍ ടി.സി രാജന്‍ ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയേത്തുടര്‍ന്ന് സമരം പിന്‍വലിച്ചു.വൈകുന്നേരത്തിനുള്ളില്‍ കൂട് സ്ഥാപിക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *