ഹരിയാനയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 3 മരണം; 100ലേറെ പേര്‍ക്ക് പരിക്ക്


ഹരിയാനയിലെ പല്‍വാല്‍ റയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. 100 പേര്‍ക്ക് പരുക്കേറ്റു. കടുത്ത മൂടല്‍മഞ്ഞുള്ള മേഖലയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം.
ഡല്‍ഹിയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ ബഗോല ഗ്രാമത്തിലാണ് സംഭവം. പല്‍വാലില്‍ നിന്നും ഗാസിയാബാദിലേക്ക് പോകുകയായിരുന്ന എമു(ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ്) തീവണ്ടി നിര്‍ത്തിയിട്ടിരുന്ന ഹരിദ്വാര്‍ എക്‌സ്പ്രസ് തീവണ്ടിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. കടുത്ത മൂടല്‍മഞ്ഞാണ് അപകടകാരണമെന്ന് കരുതുന്നു.




Sharing is Caring