സിന്ധുവിന്‍റെ കൊലപാതകം; അന്വേഷണം കടുപ്പിച്ച്‌ പൊലീസ്

ഇടുക്കി: പണിക്കന്‍കുടി കൊലപാതകത്തില്‍ സിന്ധുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പ്രതിയെന്ന് സംശയിക്കുന്ന ബിനോയ്ക്കായി അന്വേഷണം നടക്കുന്നത്.

സിന്ധുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ ക‍ഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സിന്ധുവിന് ക്രൂരമായ മര്‍ദ്ദനവും ഏറ്റിട്ടിട്ടുണ്ട്.

മര്‍ദ്ദനത്തില്‍ വാരിയെല്ലുകള്‍ പൊട്ടിയെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം കിട്ടുമെന്നും പൊലീസ് അറിയിച്ചു.

അടുക്കളയില്‍ കുഴിച്ചുമൂടിയ നിലയിലായിരുന്നു സിന്ധുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. അയല്‍വാസി കൂടിയായ പ്രതി പണിക്കന്‍കുടി ചേബ്ലായിതണ്ട് നായികുന്നേല്‍ ബിനോയി(48)യുടെ വീടിന്‍റെ അടുക്കളയിലാണ് മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം അടുക്കളയില്‍ കുഴിച്ച്‌​ മൂടിയശേഷം ചാണകം ഉപയോഗിച്ച്‌ തറ മെഴുകി. തുടര്‍ന്ന് മുകളില്‍ അടുപ്പ് പണിതു. ഇതിന് മുകളില്‍ ജാതിപത്രി ഉണക്കാന്‍ ഇട്ടിരുന്നു.

പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അന്വേഷണത്തിനായി ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളെ നിയോഗിച്ചു.

കൊലയ്ക്ക് ശേഷം തമിഴ്നാട്ടിലേക്കാണ് ബിനോയ് പോയത് എന്നാണ് പൊലീസ് സംശയിക്കുന്നത്. അവസാനത്തെ ഫോണ്‍ ലോക്കേഷന്‍ കാണിച്ചത് അവിടെയാണ്.

ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള മൂന്ന് സംഘങ്ങള്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി അന്വേഷണം നടത്തും. ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുന്നതിനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *