കുര്‍ബാന പരിഷ്കരണം: ഇടയലേഖനം കത്തിച്ച് പ്രതിഷേധം

സിറോ മലബാർ സഭയിലെ ആരാധന ക്രമം ഏകീകരണം സംബന്ധിച്ച ഇടയലേഖനത്തിനെതിരെ പള്ളികളിൽ പ്രതിഷേധം. ആലുവ പ്രസന്നപുരം പള്ളിയിൽ വൈദികൻ ഇടയലേഖനം വായിക്കുന്നത് ഒരു സംഘം വിശ്വാസികൾ തടഞ്ഞു.

പള്ളിയിൽ സിറോ മലബാർ സഭയിലെ കുർബാന ഏകീകരണം സംബന്ധിച്ച സിനഡ് വായിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ വൈദികൻ സിനഡ് വായന തുടങ്ങിയപ്പോൾ ഒരു വിഭാഗം ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

പ്രതിഷേധങ്ങൾക്കിടെ ഇടയലേഖനം കത്തിക്കുകയും ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *