ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകവേ കാറിടിച്ച്‌​ യുവതി മരിച്ചു


Reena Anna Itty

തിരുവല്ല: ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകവേ കാറിടിച്ച്‌​ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലിയേക്കര സ്വദേശിനി മരിച്ചു. പാലിയേക്കര മാളിയേക്കല്‍ വീട്ടില്‍ ഷാജി വര്‍ഗീസിന്‍റെ ഭാര്യ റീന അന്ന ഇട്ടി (30) ആണ് മരിച്ചത്.


വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭര്‍ത്താവുമൊത്ത് കവിയൂരിലെ വീട്ടിലേക്ക് പോകുമ്ബോള്‍ മഞ്ഞാടി ജങ്​ഷനില്‍ വെച്ചായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിര്‍ ദിശയില്‍ നിന്നും വന്ന കാര്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ റീനയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച വൈകിട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തില്‍ ഭര്‍ത്താവ് ഷാജിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. സംസ്കാരം പിന്നീട് നടക്കും.




Sharing is Caring