മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലേക്ക് പേമാരിയെയും പ്രതിസന്ധികളെയും അവഗണിച്ച് കര്‍ഷക പ്രവാഹം. ഞായറാഴ്ച നടക്കുന്ന കിസാന്‍ മഹാപഞ്ചായത്തില്‍ പങ്കെടുക്കാനാണ് ആയിരക്കണക്കിന് കര്‍ഷകര്‍ യു.പിയിലെത്തിയത്.
കേന്ദ്രത്തിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് ശക്തിപകരാന്‍ ‘ഉത്തര്‍പ്രദേശ്-ഉത്തരാഖണ്ഡ് മിഷന്‍’ ആരംഭിക്കാനാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. കിസാന്‍ മോര്‍ച്ചയുടെ ഭാരത് ബന്ദുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനങ്ങളും മഹാപഞ്ചായത്തിലുണ്ടാകും.

15 സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകരാണ് മഹാപഞ്ചായത്തില്‍ പങ്കെടുക്കാന്‍ മുസഫര്‍ നഗറിലെ ഗവണ്‍മെന്‍റ് ഇന്‍റര്‍ കോളജ് ഗ്രൗണ്ടിലെത്തുന്നത്. കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും കര്‍ഷകപ്രസ്ഥാനങ്ങളെ പിന്തുണക്കുന്നവരുടെയും ശക്തി യോഗി-മോദി സര്‍ക്കാറുകള്‍ ഞായറാഴ്ച മനസിലാക്കുമെന്ന് എസ്.കെ.എം പറഞ്ഞു.













