“സംശയം മൂലമാണ് സിന്ധുവിനെ കൊന്നത്’; കുറ്റം സമ്മതിച്ച്‌ പ്രതി ബിനോയി

ഇ​ടു​ക്കി: പ​ണി​ക്ക​ന്‍​കു​ടി​യി​ല്‍ വീ​ട്ട​മ്മ​യെ അ​ടു​ക്ക​ള​യി​ല്‍ കൊ​ന്നു​കു​ഴി​ച്ചു​മൂ​ടി​യ കേ​സി​ല്‍ പ്ര​തി ബി​നോ​യി കു​റ്റം സ​മ്മ​തി​ച്ചെ​ന്ന് പോ​ലീ​സ്. സം​ശ​യം മൂ​ല​മാ​ണ് സി​ന്ധു​വി​നെ കൊ​ന്ന​ത്. വ​ഴ​ക്കി​നെ​ത്തു​ട​ര്‍​ന്ന് ക​ഴു​ത്തു​ഞെ​രി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നും ബി​നോ​യി പോ​ലീ​സ് മൊ​ഴി ന​ല്‍​കി.

ഇ​ടു​ക്കി ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്ന് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് പ്ര​തി ബി​നോ​യ്ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ന്നി​രു​ന്ന​ത്. പെ​രി​ഞ്ചാം​കു​ട്ടി​യി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പെ​രി​ഞ്ചാം​കു​ട്ടി തേ​ക്കു​മു​ള പ്ലാ​ന്‍റേ​ഷ​നി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

മൂ​ന്നാ​ഴ്ച​മു​ന്പ് കാ​ണാ​താ​യ സി​​ന്ധു​വി​ന്‍റെ മൃ​ത​ദേ​ഹം അ​യ​ല്‍​വാ​സി​യാ​യ ബി​നോ​യി​യു​ടെ അ​ടു​ക്ക​ള​യി​ലെ അ​ടു​പ്പു​പാ​ത​ക​ത്തി​ന​ടി​യി​ല്‍​നി​ന്നു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. മൃ​ത​ദേ​ഹ​ത്തി​ന്‍റെ മു​ഖം പ്ലാ​സ്റ്റി​ക് ക​വ​റു​കൊ​ണ്ടു മൂ​ടി​യ നി​ല​യി​ലും ഉ​ടു​വ​സ്ത്ര​ങ്ങ​ള്‍ നീ​ക്കം​ചെ​യ്ത നി​ല​യി​ലു​മാ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ല​ടി​യോ​ളം താ​ഴ്ച​യു​ള്ള കു​ഴി​യി​ല്‍ ച​മ്രം​പ​ട​ഞ്ഞ് ഇ​രി​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. പോ​ലീ​സ് നാ​യ മ​ണം പി​ടി​ക്കാ​തി​രി​ക്കാ​ന്‍ മു​ള​കു​പൊ​ടി വി​ത​റി​യി​ട്ടു​ണ്ടാ​യി​രു​ന്നു.

മൃ​ത​ദേ​ഹം അ​ടു​ക്ക​ള​യി​ല്‍ കു​ഴി​ച്ചു​മൂ​ടി​യ​ശേ​ഷം ചാ​ണ​കം ഉ​പ​യോ​ഗി​ച്ചു ത​റ മെ​ഴു​കി. തു​ട​ര്‍​ന്ന് മു​ക​ളി​ല്‍ അ​ടു​പ്പ് പ​ണി​തു. ഇ​തി​ന് മു​ക​ളി​ല്‍ ജാ​തി​പ​ത്രി ഉ​ണ​ക്കാ​ന്‍ ഇ​ട്ടി​രു​ന്നു. ചെ​റി​യ അ​ടു​ക്ക​ള ആ​യ​തി​നാ​ല്‍ ഭി​ത്തി പൊ​ളി​ച്ചു മാ​റ്റി​യ ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.

ശ്വാ​സം മു​ട്ടി​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​യി​രു​ന്നു. ര​ണ്ടു വാ​രി​യെ​ല്ലു​ക​ളും ത​ക​ര്‍​ന്നി​രുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *