എആര്‍ നഗര്‍ ബാങ്കില്‍ 1021 കോടിയുടെ ക്രമക്കേട്; സൂത്രധാരന്‍ കുഞ്ഞാലിക്കുട്ടിയെന്ന് കെടി ജലീല്‍

മലപ്പുറം: എആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ അഴിമതി ആരോപണവുമായി കെടി ജലീല്‍ എംഎല്‍എ. എആര്‍ നഗര്‍ ബാങ്ക് ലീഗ് നേതാക്കളുടെ സ്വിസ് ബാങ്ക് ആണെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി ബാങ്കില്‍ 1021 കോടിരൂപയുടെ സാമ്ബത്തിക ക്രമക്കേട് കണ്ടെത്തിയതായും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബാങ്കിലെ സാമ്ബത്തിക ക്രമക്കേടുകള്‍ക്ക് പിന്നിലെ മുഖ്യ സൂത്രധാരര്‍ പികെ കുഞ്ഞാലിക്കുട്ടിയും ദീര്‍ഘകാലം ബാങ്ക് സെക്രട്ടറിയുമായിരുന്ന ഹരികുമാറുമാണെന്ന് ജലീല്‍ ആരോപിച്ചു.

“എആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 1021 കോടിരൂപയുടെ ദേശദ്രോഹ, കള്ളപ്പണ, ബിനാമി ഇടപാടുകളാണ് സഹകരണ വകുപ്പ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതിന്‍്റെയെല്ലാം മുഖ്യസൂത്രധാരര്‍ മുസ്ലിംലീഗ് നേതാവും മുന്‍ വ്യവസായ വകുപ്പ് മന്ത്രിയുമായ ശ്രീ പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍യും അദ്ദേഹത്തിന്‍്റെ ബിനാമി ദീര്‍ഘകാലം ബാങ്ക് സെക്രട്ടറിയുമായിരുന്ന ഹരികുമാറുമാണ്,” ജലീല്‍ പറഞ്ഞു.

257 കസ്റ്റമര്‍ ഐഡി കളില്‍ മാത്രം 862 വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി പണാപഹരണവും കള്ളപ്പണ സൂക്ഷിപ്പും അഴിമതിപ്പണ വെളുപ്പിക്കലും കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ഹരികുമാര്‍ നടത്തിയെന്നും ജലീല്‍ ആരോപിച്ചു. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി കൃത്രിമമായി സൃഷ്ടിച്ചിട്ടുള്ളതാണ് ഈ ബിനാമി അക്കൗണ്ടുകളെന്നും ജലീല്‍ പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ മാത്രം 114 കോടി രൂപയുടെ അനധികൃത ഇടപാടുകള്‍ ഈ അക്കൗണ്ടുകള്‍ വഴി നടന്നെന്നും 257 കസ്റ്റമര്‍ ഐഡി പരിശോധിച്ചപ്പോഴാണ് ഈ വിവരം ലഭിച്ചതെന്നും ജലീല്‍ പറയുന്നു. മുഴുവന്‍ കസ്റ്റമര്‍ ഐഡികളും പരിശോധിക്കപ്പെട്ടാല്‍ കള്ളപ്പണ ഇടപാടില്‍ രാജ്യത്തെതന്നെ ഞെട്ടിക്കുന്ന പകല്‍ കൊള്ളയുടെ ചുരുളഴിയുമെന്നും ജലീല്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *