അഫ്ഗാൻ വിഷയം: പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്നു

അഫ്ഗാനിസ്താനിലെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

പഞ്ച്ശീർ അടക്കം അഫ്ഗാനിസ്താന്റെ മുഴുവൻ നിയന്ത്രണവും തങ്ങളുടെ കൈവശമാണെന്ന താലിബാന്റെ വാദത്തിന് പിന്നാലെയാണ് അടിയന്തിര യോഗം വിളിച്ചു ചേർത്തത്. അഫ്ഗാനിസ്താനിൽ പാകിസ്താന്റെ ഇടപെടലുകൾ യോഗം വിലയിരുത്തി.

പാക് ചാര സംഘടനയായ ഐഎസ്ഐ അഫ്ഗാനിസ്താനിൽ നടത്തുന്ന പരസ്യ ഇടപെടൽ യോഗം വിലയിരുത്തി. അഫ്ഗാനിസ്താനിൽ എത്തിയ പാക് ചാര സംഘടന ഐഎസ്ഐയുടെ മേധാവി ലഫ്റ്റനൻറ് ജനറൽ ഫയിസ് ഹമീദ് സർക്കാർ രൂപീകരണത്തിനായി അവിടെ തുടരുകയാണ്. വടക്കൻ പ്രവിശ്യയിലെ സംഘർഷത്തിലും താലിബാനെ പാകിസ്ഥാൻ സഹായിക്കുകയാണ് ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗം വിളിച്ച് സ്ഥിതി വിലയിരുത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *