സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് സിദ്ധിഖ് കാപ്പന്‍ ഐക്യദാര്‍ഡ്യ സമ്മേളനം മാറ്റി

സിദ്ധിഖ് കാപ്പന്‍ ഐക്യ ദാര്‍ഡ്യ സമ്മേളനത്തിന് സംഘപരിവാര്‍ ഭീഷണി. ഇതേ തുടര്‍ന്ന് സമ്മേളനം മാറ്റിയെന്ന സംഘാടകര്‍. കോഴിക്കോട് പൗരാവകാശ വേദി ഇന്ന് വൈകീട്ട് നാല് മണിക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ വച്ചു നടത്താനിരുന്ന പരിപാടിയാണ് മാറ്റിയത്. എം കെ രാഘവന്‍ എം പി. മുനവറലി ശിഹാബ് തങ്ങള്‍, കെ കെ രമ എന്നിവരുള്‍പ്പെടെ രാഷ്ട്രീയ സമൂഹിക രംഗത്തുള്ള പ്രമുഖര്‍ ഈ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

എന്നാല്‍ പരിപാടി നടന്നാല്‍ സംഘര്‍ഷമുണ്ടാകുമെന്നും പരിപാടി മാറ്റവയ്കണമെന്നുമാവശ്യപ്പെട്ട്്് ബി ജെ പി ഡി ജി പിക്കും എന്‍ ഐ എക്കും പരാതി നല്‍കിയിരുന്നു. മാത്രമല്ല പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ജനപ്രതിനിധികളോട് ആവശ്യപ്പെടുകയും ചെയ്തിരന്നു. ഇതേ തുടര്‍ന്നാണ് പരിപാടി മാറ്റി വയ്‌കേണ്ടി വന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *