വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുട്ടികൾക്കും ആശംസയുമായി മോഹന്‍ലാല്‍

നടന്‍ മോഹന്‍ലാല്‍ വിജയദശമി ദിനത്തില്‍ ആശംസയുമായി എത്തി. മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെയാണ് ആശംസ അറിയിച്ചത്.ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുട്ടികളുടെയും നന്മ നിറഞ്ഞ ഭാവിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

നടന്‍ കുറിച്ചത് “ഇന്ന് ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുട്ടികളുടെയും നന്മ നിറഞ്ഞ ഭാവിക്കായി എന്‍്റെ പ്രാര്‍ത്ഥനകള്‍. വിജയദശമി ആശംസകള്‍”, എന്നാണ്. ഇന്ന് അറിവിന്‍റെ ആദ്യക്ഷരം കുറിക്കുന്നത് ആയിരക്കണക്കിന് കുരുന്നുകളാണ് .

വിപുലമായ വിദ്യാരംഭ ചടങ്ങുകള്‍ ആണ് ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുള്ളത്. പ്രമുഖര്‍ കുരുന്നുകളെ പ്രമുഖ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും അക്ഷരലോകത്തേക്ക് കൈപിടിച്ചയര്‍ത്തി. ഇന്ന് വിദ്യാരംഭം നൃത്തം ഉള്‍പ്പെടെയുള്ള കലാരൂപങ്ങള്‍ക്കും ഉണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *