ഇതിഹാസ താരങ്ങള്‍ അണിനിരക്കുന്ന ലെജന്‍ഡ്സ് ക്രിക്കറ്റ് ലീഗിന്റെ രണ്ടാം എഡിഷനിലെ ജേതാക്കളെ ഇന്നറിയാം.ഭില്‍വാര കിങ്സ് – ഇന്ത്യ ക്യാപിറ്റല്‍സ് പോരാട്ടം രാത്രി 7:30 ന് ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ നടക്കും.
ഇര്ഫാന് പത്താന് നയിക്കുന്ന ഭില്‍വാര കിങ്സ് ടീമില്‍ മലയാളി പേസര്‍ എസ് ശ്രീശാന്ത്, ഷെയ്ന് വാട്സണ്, യൂസുഫ് പത്താന് തുടങ്ങിയ താരങ്ങള്‍ ഉണ്ട്. ഗൗതം ഗംഭീറാണ് ഇന്ത്യാ ക്യാപിറ്റല്‍സിന്റെ നായകന്.
റോസ് ടെയ്ലര്, ആഷ്ലി നഴ്സ്, മിച്ചല്‍ ജോണ്സണ്, ഡ്വെയ്ന്‍ സ്മിത്ത് എന്നിവര്‍ ഉള്പെട്ടതാണ് ഇന്ത്യാ ക്യാപിറ്റല്‍സ്. നേരത്തെ ടീമുകള്‍ 2 തവണ മുഖാമുഖം വന്നപ്പോഴും ഇന്ത്യ ക്യാപിറ്റല്‍സിനായിരുന്നു ജയം.