പെയ്‌മെന്റ് വിവാദം: നിയമനടപടി സ്വീകരിക്കുമെന്ന് ഷൈനി മാത്യു


നിക്കെതിരെ പെയ്‌മെന്റ് സീറ്റ് വിവാദം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഷൈനി മാത്യു. ഈ ആരോപണം ഉന്നയിച്ചവര്‍ ഇക്കാര്യം തെളിയിക്കാനും ബാധ്യസ്ഥരാണെന്നും അവര്‍ പറഞ്ഞു.കൊച്ചി മേയറായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും പെയ്‌മെന്റ് സീറ്റ് വിവാദം ഉയര്‍ത്തി ഇവരുടെ മേയര്‍ സ്ഥാനത്തിന് കോണ്‍ഗ്രസില്‍ ഒരു വിഭാഗം കരുനീക്കം നടത്തി. ഇതോടെ കെ.പി.സി.സി ഇടപെട്ട് ഇവരെ മേയര്‍ സ്ഥാനാര്‍ഥി സ്ഥാനത്തു നിന്നും നീക്കുകയായിരുന്നു.




Sharing is Caring