രാഹുല്‍ പശുപാലന്റെ അറസ്റ്റ് ആഘോഷമാക്കി സോഷ്യല്‍ മീഡിയ


ചുംബന സമര നായകന്‍ രാഹുല്‍ പശുപാലനെയും ഭാര്യ രശ്മിയേയും ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നു. പശുപാലനെ കളിയാക്കിയുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. പശുപാലന്റെ അറസ്റ്റ് സംബന്ധിച്ച ഓണ്‍ലൈന്‍ വാര്‍ത്താ പോസ്റ്റുകളുടെ അടിയിലും പശുപാലനെതിരെ ട്രോളുകളുടെ ചാകരയാണ് നിറയുന്നത്. ലൈക്കും ഷെയറുകളുമായി ട്രോളുകള്‍ സോഷ്യല്‍ മീഡിയകളില്‍ ട്രെന്‍ഡ് ആവുകയാണ്. പിടികൂടിയ പൊലീസുകാരെ അഭിനന്ദിച്ചും പോസ്റ്റുകള്‍ സജീവമാണ്. ഏറെ നാളത്തെ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് സംഘത്തെ പൊലീസ് വലയിലാക്കിയത്.