മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സത്യന്‍ അന്തിക്കാട് സിനിമയൊരുക്കുന്നു. ശ്രീനിവാസനാണ് ഈ സിനിമക്ക് തിരക്കഥയൊരുക്കുന്നത്. കുടുംബ ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഒരാള്‍ മാത്രം എന്ന സിനിമയാണ് മമ്മൂട്ടിയെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അവസാന ചിത്രം. നമ്പര്‍ വണ്‍ സ്‌നേഹ തീരം ബാംഗ്ലൂര്‍ നോര്‍ത്ത്, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, കളിക്കളം, കനല്‍കാറ്റ്, അര്‍ത്ഥം എന്നിവയും മമ്മൂട്ടി- സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളാണ്. അതേസമയം യുവതാരം ഫഹദ് ഫാസിലിനെ നായകനാക്കിയുള്ള സത്യന്‍ അന്തിക്കാട് ചിത്രവും ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മോഹന്‍ലാലിനെ നായകനാക്കിയുളള എന്നും എപ്പോഴുമാണ് സത്യന്റെ അവസാന ചിത്രം.












