പാരിസ് ആക്രണത്തിലെ സൂത്രധാരനെന്ന് സംശയിക്കുന്ന ആള്‍ ആത്മഹത്യ ചെയ്തതായി ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി


പാരിസ് ആക്രണത്തിലെ സൂത്രധാരനെന്ന് സംശയിക്കുന്ന ആള്‍ ആത്മഹത്യ ചെയ്തതായി ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി.ന്യൂഡല്‍ഹിയില്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അംബാസിഡര്‍ ഫ്രാന്‍കോ റിഷിര്‍ ഇക്കാര്യം അറിയിച്ചത്.ബല്‍ജിയന്‍ വംശജനായ അബ്ദല്‍ ഹമിദ് അബഊദ് ആണ് ആത്മഹത്യ ചെയ്തതെന്നും ഇയാളാണ് പാരിസ് ആക്രണത്തിന്റെ സൂത്രധാരനെന്ന് സംശയിക്കുന്നതെന്നും അംബാസഡര്‍ പറഞ്ഞു.ഫ്രാന്‍സിന്റെ ശക്തമായ തെരച്ചിലിനിടയില്‍ രക്ഷപ്പെടാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇയാള്‍ മരിച്ചതെന്നാണ് വിവരം.




Sharing is Caring