അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്. ഒഹിയോയിലെ ക്ലീവ്ലാന്‍ഡിലുള്ള ബാര്‍ബര്‍ ഷോപ്പിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ അഞ്ചു പേര്‍ക്ക് പരുക്കേറ്റു.
വെടിവയ്പ്പിന് പിന്നാലെ അക്രമി സ്ഥലം വിട്ടു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.