ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്പീക്കര്‍ എ എന്‍ ഷംസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്പീക്കര്‍ എ എന്‍ ഷംസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത രക്തസമ്മര്‍ദത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയത്. ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

തലശേരി സഹകരണ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണദ്ദേഹം. ഇന്നലെ രാത്രി 8 മണിയോടെയാണ് എ എന്‍ ഷംസീറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തിരുവനന്തപുരത്തുനിന്നും കണ്ണൂരേക്ക് എത്തിയതാണദ്ദേഹം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *