മുഖം മൂടി ഉപയോഗിച്ച് കുട്ടികളെ ഭയപ്പെടുത്തിയ ഡേ കെയര്‍ ജീവനക്കാര്‍ക്കെതിരെ കേസെടുത്തു

കുട്ടികള്‍ കുറുമ്പു കാണിച്ചെന്ന പേരില്‍ മുഖംമൂടി ധരിച്ച് ഡേ കെയര്‍ ജീവനക്കാര്‍ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നനിരുന്നു. മിസിസ്സിപ്പിയിലെ ഈ ഡേകെയര്‍ ജീവനക്കാര്‍ക്കെതിരെ കേസെടുത്തു.
ലിറ്റില്‍ ബ്ലേസിംഗ് ഡേ കെയറിലെ ജീവനക്കാര്‍ക്കെതിരെയാണ് നടപടി. കുട്ടികളെ ഭയപ്പെടുത്തിയ അഞ്ച് ജീവനക്കാര്‍ക്കു നേരെയാണ് നടപടി.

ഈ മാസം നാലാം തിയതിയാണ് കേസിന് ആസ്പദമായ വിഡിയോ പുറത്തെത്തിയത്. ഭയപ്പെടുത്തുന്ന മാസ്‌ക് ധരിച്ച് സിയേര കുട്ടികളെ ഭീഷണിപ്പെടുത്തുന്നതും കുഞ്ഞുങ്ങള്‍ നിലവിളിക്കുന്നതുമായ വിഡിയോയാണ് പുറത്തുവന്നത്. ഇനി വികൃതി കാണിക്കുമോ അതോ ഞാന്‍ നിന്നെ പിടിച്ചുകൊണ്ടുപോകണോ എന്ന് വ്യത്യസ്ത ശബ്ദത്തില്‍ ഇവര്‍ ചോദിക്കുന്നതും കുഞ്ഞുങ്ങള്‍ ഭയന്ന് അനങ്ങാനാകാതെ നില്‍ക്കുന്നതും വിഡിയോയില്‍ കാണാം. കുട്ടി ഭയന്ന് മുഖം പൊത്തി നില്‍ക്കുമ്പോള്‍ കുഞ്ഞിന്റെ മുഖത്തോട് ചേര്‍ന്ന് തന്റെ മുഖം ചേര്‍ത്ത് ഡേ കെയര്‍ ജീവനക്കാരി അലറുന്നതും കാണാം. ഞെട്ടിപ്പിക്കുന്ന വീഡിയോയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *