ഷീടോയ്‌ലറ്റ് കോഴി ക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ പ്രവര്‍ത്തനം തുടങ്ങി


കോഴിക്കോട്: സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെഷീടോയ്‌ലറ്റ് കോഴി ക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ പ്രവര്‍ത്തനം തുടങ്ങി. പാലക്കാട് റെയില്‍വേ ഡിവിഷന് കീഴില്‍ ആദ്യമായാണ് ഷീ ടോയ്‌ലറ്റ് ഒരുങ്ങുന്നത്.റെയില്‍വേ സ്‌റ്റേഷനിലെ ടോയ്‌ലറ്റിന്റെ ഉദ്ഘാടനം മന്ത്രി ഡോ.എം.കെ. മുനീര്‍ നിര്‍വഹിച്ചു. വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ പി. കുല്‍സു, റീജ്യണല്‍ മാനേജര്‍ കെ.എം. അഹമ്മദ്, ഡയറക്ടര്‍ സുജ ബാലുശ്ശേരി, അസി.റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ മോഹന്‍ എം. മേനോന്‍, പി. ഖദീജ തുടങ്ങിയവര്‍ സംസാരിച്ചു.she toilet


റെയില്‍വേ സ്‌റ്റേഷന്‍ നാലാം പ്ലാറ്റ് ഫോമില്‍ സ്ത്രീകളുടെ വിശ്രമമുറിക്ക് സമീപമാണ് ടോയ്‌ലറ്റ്. ജി.പി.ആര്‍.എസ്. സംവിധാനമാണ് ടോയ്‌ലറ്റിന്റെ പ്രത്യേകത. വെള്ളം തീരുന്നതുള്‍പ്പെടെയുള്ള അസൗകര്യങ്ങള്‍ ജി.പി.ആര്‍.എസ്. സംവിധാനത്തിലൂടെ പരിഹരിക്കാന്‍ കഴിയും. നാപ്കിന്‍ വെന്‍ഡിങ് മെഷീനും നാപ്കിന്‍ കത്തിച്ചു കളയാനുള്ള സൗകര്യവുമെല്ലാം ഉണ്ട്. അഞ്ചു രൂപയിട്ടാലാണ് ഒരു സാനിറ്ററി നാപ്കിന്‍ ലഭിക്കുക. ടോയ്‌ലറ്റില്‍ ആളുണ്ടെങ്കില്‍ അതു മനസ്സിലാക്കാനുള്ള സംവിധാനവും ഉണ്ട്.


.



Sharing is Caring