കെ.വി രാജഗോപാലന്‍ കിടാവ് അന്തരിച്ചു

കോഴിക്കോട്: കൊയിലാണ്ടി മേലൂര്‍ ഹരിശ്രീയില്‍ വടക്കെയില്‍ കെ.വി രാജഗോപാലന്‍ കിടാവ് (75) അന്തരിച്ചു. കോഴിക്കോട് ഗവ. ആര്‍ട്‌സ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായിരുന്നു.

അറിയപ്പെടുന്ന ക്ഷേത്രവാദ്യകലാ നിരൂപകനായ അദ്ദേഹത്തിന്റെ പഠനങ്ങള്‍ ‘ കേരളത്തിലെ ക്ഷേത്രവാദ്യകലകള്‍ ‘ എന്നപേരില്‍ മാതൃഭൂമി പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ കൃതിക്ക് 2010 ലെ വെങ്കിച്ചന്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

ഭാര്യ : കെ. ലളിത (റിട്ട. പ്രിന്‍സിപ്പാള്‍, പയിമ്പ്ര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ) . മക്കള്‍: ആര്‍. എല്‍. ഹരിലാല്‍ (ചീഫ് സബ് എഡിറ്റര്‍, മാതൃഭൂമി), ആര്‍. എല്‍ ശ്രീലാല്‍ (ഇന്‍ഫോ പാര്‍ക്ക്, തിരുവനന്തപുരം). മരുമക്കള്‍ : ജ്യോത്സ്‌ന കടയപ്രത്ത്, (ശ്രീരാമ കൃഷ്ണ മിഷന്‍ സ്‌കൂള്‍, മീഞ്ചന്ത). രമ്യശ്രീ (പയിമ്പ്ര)

സംസ്‌കാരം ശനിയാഴ്ച രാവിലെ വീട്ടുവളപ്പില്‍.kidavu

Spread the love

Leave a Reply

Your email address will not be published. Required fields are marked *