സെപ്റ്റംബറിൽ പാക്കിസ്ഥാനിൽ നടക്കുന്ന കോമൺവെൽത്ത് പാർലമെന്റ് യോഗം ഇന്ത്യ ബഹിഷ്കരിക്കും

ന്യൂഡൽഹി : സെപ്റ്റംബറിൽ പാക്കിസ്ഥാനിൽ നടക്കുന്ന കോമൺവെൽത്ത് പാർലമെന്റ് യോഗം ഇന്ത്യ ബഹിഷ്കരിക്കും.ജമ്മു കശ്മീർ സ്പീക്കറെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് യോഗം ബഹിഷ്കരിക്കാൻ ഇന്നു ചേർന്ന എല്ലാ സംസ്ഥാനങ്ങളിലെയും സ്പീക്കർമാരുടെ യോഗം ഒറ്റക്കെട്ടായി തീരുമാനിക്കുകയായിരുന്നുവെന്ന് ലോക്സഭാസ്പീക്കർ സുമിത്രാ മഹാജൻ flagപറഞ്ഞുസെപ്റ്റംബർ 30 മുതൽ ഒക്ടോബർ 8 വരെ ഇസ്‍ലാമാബാദിൽ നടക്കുന്ന കോമൺവെൽത്ത് പാർലമെന്റ് യോഗത്തിൽ ജമ്മു കശ്മീർ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലെ സ്പീക്കർമാരെയും പാക്കിസ്ഥാൻ ക്ഷണിച്ചിരുന്നു. ഇതാണ് ഇന്ത്യയെ ചൊടിപ്പിച്ചത്.. പഞ്ചാബിലും ജമ്മു കശ്മീരിലും ഭീകരവാദി ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടിയെന്നതും ശ്രദ്ധേയമാണ്.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *