തിരക്കുള്ള സമയത്ത് റോഡുകളിൽ വാഹനപരിശോധന ഒഴിവാക്കുമെന്ന് രമേശ് ചെന്നിത്തല.


തിരുവനന്തപുരം: തിരക്കുള്ള സമയത്ത് സംസ്ഥാനത്തെ റോഡുകളിൽ വാഹനപരിശോധന ഒഴിവാക്കുമെന്ന് Ramesh_Chennithalaആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട് പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്നു രാവിലെയാണ് മണ്ണുത്തിക്കടുത്ത് വെട്ടിക്കലിൽ കെഎസ്ആര്‍ടിസി ബസ്, ബൈക്കിലിടിച്ചു അമ്മയും കുഞ്ഞും മരിച്ചത്. തൃശൂര്‍ – പാലക്കാട് ദേശീയപാതയിൽ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയായിരുന്നു അപകടം. പരിശോധിച്ചുകൊണ്ടിരുന്ന വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് ബൈക്ക് മുന്നോട്ടുപോയപ്പോള്‍ എതിരെ വന്ന ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചുവീണ കുട്ടിയുടെ തല റോഡിലടച്ചു തകര്‍ന്നു. സ്ത്രീയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി.‌ഇതിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രിയുടെ നടപടി.


 

 

 

 



Sharing is Caring