തിരുവനന്തപുരം: കേരളത്തിന്റെ ഗവര്‍ണറായി ഷീലാ ദീക്ഷിത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റീസ് മഞ്ജുള ചെലൂര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും പങ്കെടുത്തു. പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു.
ഗവര്‍ണറായിരുന്ന നിഖില്‍ കുമാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി രാജിവച്ചതിനെ തുടര്‍ന്നാണ് ഷീലാ ദീക്ഷിതിനെ ഗവര്‍ണറായി നിയമിച്ചത്. 1998 മുതല്‍ 2013വരെ ദില്ലി മുഖ്യമന്ത്രി ആയിരുന്ന ഷീലാ ദീക്ഷിത് അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു.