ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ 48 വയസായി. ഇതുവരെ വിവാഹം കഴിക്കണമെന്ന് തോന്നിയിരുന്നില്ല. കത്രീന കൈഫുമായുള്ള പ്രണയം തകര്‍ന്ന ശേഷം ഒറ്റയ്ക്കുള്ള ജീവിതം ഏറെ ആസ്വദിച്ചു. എന്നാലിപ്പോള്‍ ഏകാന്ത ജീവിതം സല്‍മാന് മടുത്തു തുടങ്ങിയിരിക്കുന്നു. ഈ വര്‍ഷം ഒടുവില്‍ ബി ടൗണിലെ ക്രോണിക് ബാച്ചിലര്‍മാരിലൊരാളായ സല്‍മാന്റെ വിവാഹം ഉണ്ടാവും.
ടെലിവിഷന്‍ താരവും മോഡലുമായ റൊമേനിയക്കാരി ലുലിയ വാന്ററാണ് സല്‍മാന്റെ മനം കവര്‍ന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ തുറന്ന് സമ്മതിക്കാന്‍ സല്‍മാന്‍ തയ്യാറായിരുന്നില്ല.
അച്ഛന്‍ പഠാനും അമ്മ ഹിന്ദുവും രണ്ടാനമ്മ കത്തോലിക്കക്കാരിയും പഞ്ചാബി സഹോദരീ ഭര്‍ത്താവും ഉള്ള തനിക്ക് ഭാര്യ വിദേശത്ത് നിന്നാകട്ടെ എന്നാണ് വിവാഹത്തെ കുറിച്ച് സല്‍മാന്‍ പറഞ്ഞത്.